NewsIndiaInternational

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് അമേരിക്കന്‍ ഗവര്‍ണറും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് അമേരിക്കന്‍ ഗവര്‍ണരറും രംഗത്ത്. ആശയവിനിമയം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യക്കാരായ തൊഴിലാളികളോടാണെന്നാണ് മെയ്ന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണര്‍ പോള്‍ ലോപേജ് പറഞ്ഞത്. മെയ്‌നില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ലേപേജിന്റെ പരിഹാസം.

ആശയവിനിമയം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടു നേരിടുന്നത് ഇന്ത്യന്‍ തൊഴിലാളികളോടാണെന്നും അവരോട് സംസാരിക്കാന്‍ ഒരു ദ്വിഭാഷിയുടെ സഹായം വേണമെന്നുമാണ് ലേപേജ് പറഞ്ഞത്. വിദേശ തൊഴിലാളികളെ റസ്റ്ററന്റുകളിലെ ജോലികള്‍ക്ക് മാത്രമേ പ്രയോജനപ്പെടു എന്നു പറഞ്ഞ ലേപേജ് ഇന്ത്യന്‍ സമൂഹം സ്‌നേഹമുള്ളവരാണെന്നു പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമം നടത്തി.

ഇന്ത്യക്കാരുടെ ഉച്ചാരണത്തെ കഴിഞ്ഞ ദിവസം ട്രംപും പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button