News

എയര്‍ഹോസ്റ്റസിനെ കോക്പിറ്റിലിരുത്തിയ പൈലറ്റിനെ പിരിച്ചുവിട്ടു

ഡല്‍ഹി: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ കോക്പിറ്റില്‍വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പൈലറ്റിനെ സ്‌പൈസ്‌ജെറ്റ് പിരിച്ചുവിട്ടു. ഫെബ്രുവരി 28-ന് കൊല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ ബോയിങ് 737 വിമാനത്തിനുള്ളില്‍ വച്ച് പൈലറ്റ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന എയര്‍ഹോസ്റ്റസിന്‍റെ പരാതിയിന്മേലാണ് നടപടി.

എയര്‍ഹോസ്റ്റസിനെ നിര്‍ബന്ധിച്ച്‌ കോക്പിറ്റില്‍ കയറ്റിയ വാതില്‍ അടച്ചുകുറ്റിയിട്ട പൈലറ്റ് അവരെ സ്വന്തം സീറ്റില്‍ ഇരുത്തി. ഇരുവരും ഏറെനേരം കോക്പിറ്റില്‍ ചെലവഴിച്ചു. സഹപൈലറ്റിനെ കോക്പിറ്റില്‍ നിന്ന് ഇറക്കിവിട്ടശേഷമായിരുന്നു പൈലറ്റിന്‍റെ ഈ നടപടി. ഫെബ്രുവരി 28ന് കൊല്‍ക്കൊത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് വിമാനം പറക്കവേയായിരുന്നു ഇത്. മടക്കയാത്രയിലും പൈലറ്റ് ഇത് തന്നെ തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിമാനത്തിലെ മുഖ്യ എയര്‍ഹോസ്റ്റസിനോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു എന്ന പരാതിയും ഇയാളുടെ മേലുണ്ട്. പൈലറ്റ് നടത്തിയ നിയമലംഘനത്തിനുമേല്‍ സ്‌പൈസ്‌ജെറ്റ് വിമാനകമ്പനിക്ക് പുറമേ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) അന്വഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button