മെക്സിക്കോയിലെ ഓയില്‍ ഭീമന്‍ പെമെക്സിന്‍റെ പെട്രോകെമിക്കല്‍ പ്ലാന്‍റില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24-പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കമ്പനിവൃത്തങ്ങള്‍ സൂചിപ്പിച്ചു.
പെമെക്സ് സിഇഒ ഹോസെ അന്‍റോണിയോ ഗോണ്‍സാലസ് അനായ കോട്സകോള്‍ക്കോസ് തുറമുഖത്തിനു സമീപം സ്ഥിതിചെയ്യുന്ന സ്ഫോടനം നടന്ന പ്ലാന്‍റ് സന്ദര്‍ശിച്ചു. സ്ഫോടനകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല എന്നാണ് അനായ പറഞ്ഞത്.
പെമെക്സിന്‍റെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ പ്ലാന്റുകളില്‍ ഒന്നായ കോട്സകോള്‍ക്കോസിന്‍റെ ക്ലോറിനേറ്റ്-3 പ്ലാന്‍റിലാണ് ഉഗ്രസ്ഫോടനം നടന്നത്. വെരാക്രൂസ് സംസ്ഥാനത്തെ ഈ പ്ലാന്‍റില്‍ ഉണ്ടായ ദുരന്തത്തില്‍ 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 13 പേരുടെ അവസ്ഥ ഗുരുതരമാണ്. 18 ആളുകളെ കാണാതായിട്ടുമുണ്ട്. സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഒരു ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കടന്നുചെല്ലാന്‍ സാധിച്ചിട്ടില്ല.
Post Your Comments