പേരാവൂര്: ദിവസങ്ങളായി ആഹാരം ലഭിക്കാതെ വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചു.പേരാവൂർ പഞ്ചായത്തിലെ ചെങ്ങൊത്തു പൊരുന്നൻ രവിയുടെയും മോളിയുടെയും മകൾ ശ്രുതി മോളാണ് (15) വിശപ്പ് സഹിക്കാനാവാതെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആണ്.ബുധനാഴ്ച വൈകിട്ടാണ് ശ്രുതിമോളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ വലയുന്ന ആദിവാസികളെ കയ്യൊഴിയുന്ന സർക്കാറിന്റെ അനാസ്ഥയുടെ ഇരയാണ് ശ്രുതിമോൾ.ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും എഴുതി വെച്ചിട്ടാണ് ശ്രുതിമോൾ ജീവനൊടുക്കിയത്. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറച്ചു ദിവസങ്ങളായി വീട്ടിൽ ഉണ്ടായിരുന്നത്.കശുവണ്ടി സീസൺ ആയതിനാൽ രവിയും മോളിയും ഇളയമകൻ അക്ഷയും കൊട്ടിയൂർ പന്ന്യാമലയിൽ കശുമാവ് തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ പോയിരുന്നു.
Post Your Comments