IndiaNews

ഭാര്യയ്ക്ക് വിദേശത്ത് പോകണം: ഭര്‍ത്താവ് കാര്‍ മോഷ്ടിച്ചു

ന്യൂഡല്‍ഹി: ഭാര്യയുടെ സ്വപ്നസ്ഥലമായ ദുബായില്‍ പോകുന്നതിന് വിമാനടിക്കറ്റ് എടുക്കാന്‍ പണം കണ്ടെത്തുന്നതിന് ഭര്‍ത്താവ് കാര്‍ മോഷ്ടിച്ചു. വിമാനടിക്കറ്റ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കാനായിരുന്നു 25 കാരനായ ഇയാളുടെ പദ്ധതി. ഇതിനായി പണം കണ്ടെത്തുന്നതിന് പതിനഞ്ചോളം വാഹനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.

സംഭവത്തില്‍ ജസ്വീന്ദര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഡ്രൈവറായ ഇയാള്‍ വിശാല്‍ എന്ന സുഹൃത്തിനൊപ്പമായിരുന്നു കാര്‍ മോഷ്ടിച്ചിരുന്നത്. കാര്‍ മോഷണക്കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഇരുവരും പിടിയിലായത്. ഷോപ്പിങ് മാളുകളുടെയും ആശുപത്രികളുടെയും പരിസരത്തുനിന്നുമായിരുന്നു കൂടുതല്‍ വാഹനങ്ങളും മോഷണം പോയിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസിന് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button