KeralaIndiaNews

ബംഗാളില്‍ ജനാധിപത്യം സ്ഥാപിക്കാനുള്ള സഹകരണം മാത്രം: എം.എ ബേബി

കോഴിക്കോട്: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലായിരുന്നു സഖ്യം. ഈ സഖ്യം ഈ തെരഞ്ഞെടുപ്പെത്തുമ്പോള്‍ വിഛേദിച്ചതായി കാണാം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ സിപിഐഎമ്മിനും കോണ്‍ഗ്രസിനും പോലും മത്സരിക്കാന്‍ പറ്റാതായി. അവിടെ സ്ഥാനാര്‍ഥികളെ ആക്രമിക്കുന്നു, പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിനെ ഏതുവിധേനെയും താഴെയിറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി താഴെ തട്ടിലുള്ള സഹകരണം മാത്രമാണ് കോണ്‍ഗ്രസുമായുള്ളത്. ജനാധിപത്യം വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അല്ലാതെ സഖ്യമല്ലെന്നും എം എ ബേബി പറഞ്ഞു.

അതേസമയം, വി.എസ് അച്യുതാനന്ദനു പാര്‍ട്ടി വിരുദ്ധ മനോഭാവമാണോ അല്ലയോ എന്നു ചര്‍ച്ച ഇപ്പോള്‍ നടത്തേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടിയും മുന്നണിയും യോജിപ്പോടെ മുന്നേറുമ്പോള്‍ ഇത്തരം ചര്‍ച്ചകളുമായി വരുന്നതു പാര്‍ട്ടി വിരുദ്ധരാണ്. ഇത്തരം കാര്യങ്ങളൊന്നും ജനങ്ങളെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button