ആപ്പിളിന്റെ കാര്‍ നിര്‍മ്മിക്കുന്നതിനായി ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ കമ്പനി രഹസ്യമായി ഗവേഷണ, വികസന സംഘത്തെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ രംഗത്തെ പ്രമുഖരായ 15-20 പേരെയാണ് ഇലക്ട്രോണിക് കാര്‍ നിര്‍മ്മിക്കുന്നതിനായി ആപ്പിള്‍ നിയോഗിച്ചിരിക്കുന്നത്. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വില്‍പന രംഗങ്ങളില്‍ മികവ് തെളിയിച്ചവരാണിവര്‍.
ഐ ഫോണിന് സമാനമായി ഐകാര്‍ എന്ന പേര് വീണിട്ടുള്ള ആപ്പിള്‍ കാര്‍ 2019-ലോ 20-ലോ വിപണിയിലെത്തും.
ഓസ്ട്രിയയിലെ ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന മാഗ്നയാണ് കാര്‍ നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജര്‍മ്മനിയില്‍ ആപ്പിളിന് വിതരണ, വര്‍ക്ക് ഷോപ്പ് ശൃംഖലകളില്ലാത്തതിനാല്‍ കാര്‍ ഷെയറിംഗ്, വാടകയക്ക് നല്‍കുന്ന പദ്ധതികളിലൂടെയാകും ഐകാര്‍ വിപണിയിലെത്തുകയെന്ന് ശ്രുതിയുണ്ട്.
ഗൂഗിള്‍ ഡ്രൈവറില്ലാത്ത കാര്‍ വികസിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി ആപ്പിള്‍ കാറിന് ഡ്രൈവറുണ്ടായിരിക്കും.
Post Your Comments