IndiaNews

ജമ്മു-കാശ്മീരിന്‍റെ പ്രശ്നപരിഹാരത്തിന് വാജ്‌പേയി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഏക പോംവഴി: പ്രധാനമന്ത്രി

കത്ര: ജമ്മു-കാശ്മീരിന്‍റെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മുന്നോട്ടുവച്ച പ്രമാണങ്ങളായ “ഇന്‍സാനിയത്ത് (മനുഷ്യത്വം), കാശ്മീരിയത്ത് (കാശ്മീരി സ്വത്വബോധം), ജമൂരിയത്ത് (ജനാധിപത്യം)” എന്നിവ മാത്രമാണ് ഏകപോംവഴി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

“ജമ്മു-കാശ്മീരിലെ ജനങ്ങള്‍ക്ക് വാജ്‌പേയിജിയില്‍ വലിയ വിശ്വാസമായിരുന്നു. വളരെ ചുരുക്കം നേതാക്കന്മാര്‍ക്കേ ഈ വിധത്തിലുള്ള ബഹുമാനം ലഭ്യമാകൂ. അദ്ദേഹത്തിന്‍റെ അഭിപ്രായമനുസരിച്ച് ജമ്മു-കാശ്മീരിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള ഏകപോംവഴി “മനുഷ്യത്വം, കാശ്മീരി സ്വത്വബോധം, ജനാധിപത്യം” എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി മാത്രമേ കണ്ടെത്താനാകൂ. അദ്ദേഹം മുന്നോട്ടു വച്ച ഈ മാര്‍ഗ്ഗങ്ങളില്‍ ഊന്നിയായിരിക്കണം നമുക്ക് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍,” പ്രധാനമന്ത്രി പറഞ്ഞു.

ജമ്മുവിന് സമീപം കത്രയില്‍ പുതുതായി നിര്‍മ്മിച്ച സ്പോര്‍ട്സ് കോംപ്ലക്സിന്‍റേയും സൂപ്പര്‍-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button