ഹവാന: ക്യൂബന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസില്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വികാര നിര്‍ഭരമായ പ്രസംഗം. അടുത്ത് തന്നെ തനിക്ക് 90 വയസാകുമെന്നും, ഈ വേദിയിലെ അവസാന പ്രസംഗമായിരിക്കാം ഇതെന്നും പറഞ്ഞാണ് കാസ്‌ട്രോ പ്രസംഗം തുടങ്ങിയത്. മനുഷ്യരുടെ നന്മക്ക് വേണ്ടി നാം പ്രവര്‍ത്തിക്കുന്ന കാലത്തോളം ക്യൂബന്‍ കമ്യൂണിസം നിലനില്‍ക്കുമെന്നു പറഞ്ഞ അദ്ദേഹം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും പൊരുതണമെന്നും ആഹ്വാനം ചെയ്തു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണ് തന്നെ മുന്നോട്ടു നയിച്ചതെന്നും വിജയികളായ ക്യൂബന്‍ ജനതയെ കുറിച്ച് ലാറ്റിന്‍ അമേരിക്കയിലെയും ലോകത്തിലെയും സഹോദരങ്ങളോട് പറയാനാവുമെന്നും കാസ്‌ട്രോ ഇടറിയ ശബ്ദത്തോടെ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചുകൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് സമാപന സമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിച്ചത്.
ത്രിദിന പാര്‍ട്ടി കോണ്‍ഗ്രസ് കാസ്‌ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയെ വീണ്ടും ക്യൂബന്‍ കമ്യൂണിസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. വീഡിയോ കാണാം…
Post Your Comments