International

ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്താല്‍ ഇനി വരുമാനവും

ഫേസ്ബുക്കിനു മുന്നില്‍ കുത്തിയിരുന്നു ജീവിതം നശിപ്പിക്കുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.എന്നാല്‍ ഫേസ്ബുക്ക്‌ വഴി പണം ഉണ്ടാക്കാനുള്ള സാധ്യത വിദൂരമല്ല.പോസ്റ്റുകള്‍ക്കൊപ്പം ഏതെങ്കിലും ബ്രാന്‍ഡിന്റെ പരസ്യം കൂടി ഷെയര്‍ ചെയ്യുകയും അതുവഴി വരുമാനം പങ്കിടുകയും ചെയ്യുന്ന രീതി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും സംഘവും ആലോചിച്ചുതുടങ്ങി.

ഗൂഗിള്‍ ആഡ്സ് പോലെ വരുമാനം പങ്കിടുന്ന രീതിയാകും ഫേസ്ബുക്കും അവലംബിക്കുക. എന്നാല്‍, തല്‍ക്കാലം ഈ സേവനങ്ങള്‍ ലഭ്യമാവുക വെരിഫൈഡ് അക്കൗണ്ടുകളില്‍ മാത്രമാകും.എന്നാല്‍, ഇപ്പോഴും ആലോചനാഘട്ടത്തില്‍ മാത്രമാണിതെന്ന് ഫേസ്ബുക്ക് അധികൃതര്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലൊരു സംവിധാനം എപ്പോള്‍ നിലവില്‍വരുമെന്നു പോലും അവര്‍ പറയുന്നില്ല.പോസ്റ്റുകള്‍ക്ക് പണം നല്‍കുകയെന്ന ആശയം സോഷ്യല്‍ മീഡിയയില്‍ പുതിയതൊന്നുമല്ല. എന്നാല്‍ ഫേസ്ബുക്ക് കൂടി ഇങ്ങനെ ഒരു ആശയം കൈക്കൊള്ളുമ്പോള്‍ നിരവധിപേര്‍ക്ക് സഹായകരമാകും എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button