NewsIndia

മല്യയെ പിടിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിന്റെ സഹായം തേടും

ന്യൂഡല്‍ഹി: 9000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തി കഴിഞ്ഞ മാസം ഇന്ത്യ വിട്ട മദ്യ വ്യവസായിയും രാജ്യസഭ എം.പിയുമായ വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.

രാജ്യാതിര്‍ത്തിക്ക് പുറത്തുള്ള വ്യക്തിയെ അന്വേഷണാത്മകമായി അറസ്റ്റ് ചെയ്യണമെങ്കില്‍ ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര പൊലീസ് ആയ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍.സി.എന്‍) ആവശ്യമാണ്. ഇഡി നല്‍കിയ ഹര്‍ജി പരിഗണിച്ച് മുംബൈ കോടതി ഇന്നലെ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിബിഐ മുഖാന്തരം മല്യക്കെതിരെ ആര്‍ഇസി പുറപ്പെടുപ്പിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാനൊരുങ്ങുന്നത്. ഇതിനായി ഇഡിക്ക് കോടതിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button