“ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ മദ്യനിരോധനം ഇപ്പോള്‍ മലയാളികള്‍ക്കു മുഴുവന്‍ മനസിലായി. ഈ ഭരണം തുടരുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനം കേരളമായിത്തീരും. അങ്ങനെ മറ്റൊരു വികസന റെക്കോര്‍ഡു കൂടി ഉമ്മന്‍ചാണ്ടിക്കു ലഭിക്കും. കമ്മീഷന്‍ കിട്ടുവാന്‍ വേണ്ടിയുള്ള വികസനമാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയുവാനുള്ള വിവേചനബുദ്ധി സാക്ഷരകേരളത്തിനുണ്ട്”. സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം…
Post Your Comments