ഇരുപത്തൊന്നാം നൂറ്റാണ്ട് അറിവിന്റേതാണെന്നും ആ കാലഘട്ടം ഇന്ത്യ നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.35 വയസ്സില്‍ താഴെയുള്ള 80 കോടി യുവാക്കളാണ് ഇന്ത്യയിലുള്ളത്. ഇവരുടെയെല്ലാം സ്വപ്നം ഇന്ത്യയുടെ പുരോഗമനമാകണമെന്നും മോദി പറഞ്ഞു. ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി സര്‍വകലാശാലയിലെ അഞ്ചാം ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
മുന്നോട്ടുള്ള പാതയില്‍ എന്തൊക്കെയുണ്ടെന്ന് കൃത്യമായി അറിയുന്നവന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ല.നിങ്ങളുടെ രക്ഷിതാക്കള്‍ നിങ്ങള്‍ക്കായി ചെയ്തത് എന്തെല്ലാമാണെന്ന് ഓര്‍ത്തു നോക്കുക.അവര്‍ അവരുടെ സന്തോഷം നിങ്ങള്‍ക്കായാണ് മാറ്റി വെച്ചത്.നിങ്ങളുടെ കുട്ടിക്കാലത്ത് പലതും നേടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ അതൊന്നും പൂര്‍ത്തിയാക്കാനായിട്ടുണ്ടാകില്ല. അതിനെ കുറിച്ച് ആലോചിച്ച് സമയം കളയാതെ നിങ്ങള്‍ എന്തെല്ലാം നേടി എന്നത് മാത്രം ആലോചിച്ചാല്‍ മതിയെന്നും മോദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
“ദരിദ്രരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യുമെന്ന് നമ്മളോരുത്തരും മനസ്സിലുറപ്പിക്കണം.രാജ്യം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ തേടുകയാണ്. യുവാക്കളുടെ പങ്കാളിത്തത്തോടെ നമുക്ക് കുറേയധികം നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ആരെങ്കിലും ആകാനല്ല, എന്തെങ്കിലും ചെയ്യാനാണ് സ്വപ്നം കാണേണ്ടത്.”
Post Your Comments