Kauthuka Kazhchakal

ഇത് കാലനെത്താത്ത അത്ഭുതഗ്രാമം:നൂറില്‍ക്കൂടുതല്‍ വയസ്സുള്ള നൂറിലധികം ആളുകള്‍

ജീവിതശൈലി കൊണ്ട് ഒരു നാടിന്റെ മുഴുവന്‍ ആയുസ്സ്‌ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ്‌ മെഡിറ്റേറിയന്‍ തീരത്തുള്ള ഒരു ഗ്രാമം. ആക്‌സിയറോലി എന്ന ഗ്രാമത്തിലാണ്‌ 100 വയസില്‍ കൂടുതലുള്ള നൂറു കണക്കിന്‌ ആളുകള്‍ ജീവിക്കുന്നത്‌.

കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡോ:അലന്‍ മൈസോളാണ്‌ ഈ ഗ്രാമത്തെ അടിസ്‌ഥാനമാക്കി ഗവേഷണം നടത്തിയത്‌. തുടര്‍ന്നു ഗ്രാമത്തിലെ ആളുകളുടെ ജീവിത രീതി ലോകം മുഴുവന്‍ അറിഞ്ഞു. നല്ല പാരമ്പര്യവും മികച്ച ഭക്ഷണവുമാണ്‌ ഇവരുടെ ആയുസിന്റെ രഹസ്യമെന്നു ഗവേഷകര്‍ പറയുന്നു.


ആരോഗ്യകരമായ ഭക്ഷണം, രുചികരമായ വൈന്‍, ഭംഗിയുള്ള കാഴ്‌ചകള്‍. ഈ മൂന്ന്‌ കാര്യങ്ങളാണ്‌ ഗ്രാമവാസികളുടെ ആയുസ്‌ വര്‍ധിപ്പിക്കുന്നത്‌. മാത്രമല്ല കടല്‍ മത്സ്യവും സുഗന്ധ സസ്യമായ റോസ്‌മേരിയും ഇവര്‍ നിത്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഗ്രാമത്തില്‍ വ്യവസായങ്ങളും നടത്തറില്ല. ഗ്രാമവാസികള്‍ വ്യവസായ സംരഭങ്ങളില്‍ പങ്കാളികളാകാറുമില്ല. ഇക്കാര്യങ്ങള്‍ ആയുസ്‌ വര്‍ധിക്കുന്നതില്‍ പ്രധാന പ്രധാന പങ്ക്‌ വഹിക്കുന്നു.

എല്ലാ ദിവസവും വൈകുന്നേം ഒന്നിച്ചു കൂടി പരസ്‌പരമുള്ള വിശേഷങ്ങള്‍ കൈ മാറുകയും സംസാരിക്കുകയും ചെയ്യും. മാത്രമല്ല എല്ലാവരും ഒരുമിച്ചിരുന്നു എല്ലാ വൈകുന്നേരങ്ങളിലും കാപ്പികുടിക്കാനും മടികാണിക്കാറില്ല. ഗ്രാമവാസികള്‍ തമ്മില്‍ കലഹങ്ങളോ മതിലുകളോ ഇല്ല. ഈ മനോഭാവവും ആയുസ്‌ വര്‍ധിക്കാനുള്ള കാരണമാണെന്ന്‌ ഗവേഷകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button