India

വരള്‍ച്ച സന്ദര്‍ശിയ്ക്കാനെത്തിയ മുഖ്യമന്ത്രിയ്ക്ക് വേണ്ടി പാഴാക്കിയത് രണ്ട് ടാങ്ക് വെള്ളം

വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്ശിയ്ക്കാനെത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള വഴിയിലെ പൊടി ഒഴിവാക്കാനായി രണ്ട് ടാങ്ക് വെള്ളംഒഴിച്ചത് വിവാദമാകുന്നു.

. കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുലിവാല്‍ പിടിച്ചത്.. ബാഗല്‍കോട്ട് ജില്ലയിലെ ബടഗണ്ഡിയിലും ബിലാഗി ക്രോസിലുമുള്ള റോഡുകളിലാണ് വെള്ളമൊഴിച്ചത്.ജനങ്ങള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഇത്തരത്തില്‍ വെള്ളം പാഴാക്കിയതിനെതിരെ ജനരോഷം ഉയര്‍ന്നിട്ടുണ്ട്.
അടുത്തിടെയുണ്ടായതില്‍ വെച്ച് ഏറ്റവും കടുത്ത വരള്‍ച്ചയാണ് കര്‍ണാടക നേരിടുന്നത് സംസ്ഥാനത്തെ 137 താലൂക്കുകളെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സിദ്ധരാമയ്യ ഏതാനും നാളുകള്‍ക്ക് മുന്പ് വ്യവസായിയില്‍ നിന്നും വില കൂടിയ വാച്ച് സമ്മാനമായി സ്വീകരിച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button