Kauthuka Kazhchakal

മരങ്ങള്‍ക്കുമുണ്ട്ഒരു പ്രസിഡന്റ്!

സസ്യലോകത്തിനുമുണ്ട് സ്വന്തമായി ഒരു പ്രസിഡന്റ്. അമേരിക്കയിലെ സെക്കോയ ദേശീയപാര്‍ക്കിലെ റെഡ്‌വുഡ് ഇനത്തില്‍ പെട്ട മരമാണ് സസ്യലോകത്തിലെ പ്രസിഡന്റ്.

 3200 വയസ് പ്രായമുള്ള പ്രസിഡന്റിന് ഏകദേശം 247 അടി ഉയരമുണ്ട്. ഈ ഭീമന്‍ മരത്തിന് രണ്ട് കോടിയോളം ഇലകളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 27 അടിയാണ് മരത്തിന്റെ വ്യാസം.2012 ഡിസംബര്‍ എഡിഷനില്‍ നാഷണല്‍ ജിയോഗ്രഫിക് ഒരു സാഹസത്തിന് മുതിര്‍ന്നു. ഈ പ്രസിഡന്റ് മരത്തിന്റെ മുഴുനീള ചിത്രമെടുക്കാനായിരുന്നു നാഷണല്‍ ജിയോഗ്രഫിക്ക് തീരുമാനിച്ചത്. സെക്കോയ ദേശീയപാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പം ചേര്‍ന്നായിരുന്ന നാഷണല്‍ ജിയോഗ്രഫിക് ടീം ആ അത്ഭുത ചിത്രം സാധ്യമാക്കിയത്. അഞ്ച് പേജ് ഉപയോഗിച്ചാണ് നാഷണല്‍ ജിയോഗ്രഫിക്ക് പ്രസിഡന്റ് മരത്തെ ചിത്രീകരിച്ചത്. 84 ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ഈ കൂറ്റന്‍മരത്തിന്റെ മുഴുനീള ചിത്രം നിര്‍മ്മിച്ചത്. പ്രസിഡന്റ് മരത്തിന്റെ ചിത്രമെടുക്കുന്നതിന്റെ വീഡിയോയും നാഷണല്‍ജിയോഗ്രഫിക് പുറത്തുവിട്ടിട്ടുണ്ട്.
പ്രസിഡന്റിന്റെ മുകളില്‍ ഉറപ്പിച്ച വടങ്ങളില്‍ കെട്ടിയിറങ്ങി പ്രത്യേക തരം ക്യാമറഉപയോഗിച്ചാണ് പ്രസിഡന്റിന്റെ പടമെടുത്തത്. ഇത്തരത്തില്‍ അതിസാഹസികമായി പടങ്ങളില്‍ അനുയോജ്യമായവ ചേര്‍ത്തുവെച്ചാണ് ഈ ഭീമന്‍ ചിത്രം നിര്‍മ്മിച്ചത്. ജനിച്ചശേഷം നിരവധി തലമുറകള്‍ കണ്ടിട്ടുള്ള പ്രസിഡന്റിന്റെ ആദ്യത്തെ ചിത്രം എടുക്കുകയായിരുന്നു നാഷണല്‍ ജിയോഗ്രഫിക്കും സെക്കോയ ദേശീയ പാര്‍ക്കിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് ചെയ്തത്. നാഷണല്‍ ജിയോഗ്രഫിക് ഫോട്ടോഗ്രാഫര്‍ മൈക്കല്‍ നിക്കോളസും സംഘവുമാണ് കണ്ണെത്താ ദൂരത്തോളം വളര്‍ന്നു നില്‍ക്കുന്ന പ്രസിഡന്റിന്റെ ചിത്രമെടുക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്. 32 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രസിഡന്റിനെ ഒറ്റപടത്തിലൊതുക്കാന്‍ ഇവര്‍ക്കായത്.

ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള മരമെന്ന പദവി പ്രസിഡന്റിനില്ല. കാലിഫോര്‍ണിയയില്‍ തന്നെയുള്ള മറ്റൊരു റെഡ്‌വുഡ് മരത്തിന് 376 അടിയാണ് ഉയരം. എങ്കില്‍തന്നെ ആകെ ഭാരം കണക്കാക്കപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ മരങ്ങളിലൊന്നാണ് പ്രസിഡന്റ്. 45000 ക്യുബിക് അടിയാണ് പ്രസിഡന്റിന്റെ തടിയുടെ ഭാരം കണക്കാക്കിയിരിക്കുന്നത്. ചില്ലകളുടെ ഒരു 9000 ക്യുബിക് അടി കൂട്ടാതെയാണിത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന വാറന്‍ ജി ഹാര്‍ഡിംഗ് 1923ല്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രസിഡന്റ് മരത്തിന് ആ പേര് ലഭിച്ചത്.

3200 വര്‍ഷത്തിലേറെയാണ് പ്രസിഡന്റ് മരത്തിന്റെ പ്രായം കണക്കാക്കിയിരിക്കുന്നത്. പ്രായം തളര്‍ത്താത്ത മരമുത്തച്ഛന്‍ കൂടിയാണ് പ്രസിഡന്റ്. ഇപ്പോഴും ഉയരം വെക്കുന്നതിന്റെ തോത് പ്രസിഡന്റില്‍ കുറഞ്ഞില്ലെന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മരമെന്ന റെക്കോഡും പ്രസിഡന്റിന് സ്വന്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button