ബംഗ്ലാദേശ്: കാത്തിരിപ്പിനൊടുവിൽ ബംഗ്ലാദേശ് ദമ്പതിമാർക്ക് പിറന്ന ആൺകുഞ്ഞ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ജനിതക വൈകല്യത്തോടെ പിറന്നു വീണ കുഞ്ഞിന് 80 കഴിഞ്ഞ വൃദ്ധന്റെ രൂപഭാവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ വാർദ്ധക്യം ബാധിക്കുന്ന പ്രൊഗേറിയ എന്ന ജനിതക രോഗമാണ് ഇതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.കുഞ്ഞിനു വൃദ്ധരുടേതിന് സമാനമായി ചുക്കിചുളിഞ്ഞ മുഖചർമ്മവും പുറത്തേക്കു തുറിച്ച കണ്ണുകളുമാണ് ഉള്ളത്.
ഒരു നവജാത ശിശുവിന്റെ യാതൊരു വിധ ലക്ഷണങ്ങളും കുഞ്ഞിന്റെ മുഖത്തില്ല. ഇപ്പോൾ പട്രോയുടെ വീട്ടിൽ കുഞ്ഞിനെ കാണുന്നതിനായി ആളുകളുടെ തിരക്കാണ്. കുഞ്ഞിനെക്കുറിച്ചോർത്തു വിഷമിക്കാതെ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും താങ്ങാവുന്ന വീട്ടുകാരാണ് അവന്റെ മുന്നോട്ടുള്ള വളർച്ചയുടെ പ്രേരക ശക്തിയെന്ന് ഡോക്ടർമാർ പറയുന്നു.
”ഞങ്ങൾക്ക് ഒരു മകനെ തന്നതിൽ ദൈവത്തോടു നന്ദി പറയുന്നു. അവന്റെ ശരീരം എങ്ങനെയെന്നോ അവസ്ഥ എന്തെന്നോ ഓർത്ത് അവനെ മാറ്റി നിർത്തുകയും വിഷമിക്കുകയും ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഞങ്ങൾക്ക് ഒരു മകളുണ്ട്, ഇപ്പോൾ ഒരു മകൻ കൂടിയായി, കുടുംബത്തിന്റെ അംഗസംഖ്യ നാലായി. ഞങ്ങൾ അതിൽ സന്തോഷിക്കുന്നുവെന്നും’ അച്ഛൻ പട്രോ പറയുന്നു.
പ്രൊഗേറിയ 13 വയസ്സാകുമ്പോഴേക്കും പൂർണ്ണ വാർധക്യം ബാധിക്കുന്ന അപൂർവ രോഗമാണ്. ജീനുകളുടെ ഘടനയിൽ വരുന്ന മാറ്റത്തെത്തുടർന്നാണ് ഈ അവസ്ഥ വരുന്നത്.
Post Your Comments