വിവാഹേതര ബന്ധത്തിലൂടെയും ബലാത്സംഗത്തിലൂടെയും പിറന്ന കുട്ടികളെ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ബേബി ഫാം പോലീസ് കണ്ടെത്തി. ഗ്വാളിയാറിലെ പലാഷ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബേബി ഫാമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് തങ്ങളെ സമീപിക്കുന്ന യുവതികളെ രഹസ്യമായ പ്രസവം വാഗ്ദാനം ചെയ്ത വലിയിലാക്കുകയാണ് ആശുപത്രി അധികൃതര്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇവര്‍ പ്രസവിക്കുന്ന കുട്ടികളെ എഴുപതിനായിരത്തോളം രൂപ ഈടാക്കി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കൈമാറുകയാണ് പതിവ്. പെണ്‍കുട്ടിയെ ആവശ്യമില്ലാത്ത ദമ്പതിമാര്‍ക്ക് മറ്റുള്ളവരുടെ ആണ്‍കുട്ടിയുമായി കുട്ടിയെ വച്ചുമാറുന്നതും ഇവിടെ പതിവായി നടന്നിരുന്നു.
ഇവിടെ എത്തിച്ച രണ്ട് കുട്ടികളെ ക്രൈംബ്രാഞ്ച് എ.എസ്.പി പ്രതീക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു.
മറ്റ് മൂന്ന് കുട്ടികളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് അനധികൃത കേന്ദ്രം കണ്ടെത്തിയത്. ആശുപത്രി ഡയറക്ടര്‍ ടി.കെ ഗുപ്ത അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ആശുപത്രി മാനേജര്‍ അരു ഭദോരിയയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments