മുഖ്യമന്ത്രിയെ അടക്കം ബഹുദൂരം പിന്തള്ളി മന്ത്രി കെ ബാബു യാത്രാപ്പടി കൈപ്പറ്റുന്നതില്‍ ഒന്നാമനായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതുമുതല്‍ 2015 ഡിസംബര്‍ 31 വരെ മന്ത്രി ബാബു 2.14 കോടി രൂപയാണ് യാത്രാപ്പടിയിനത്തില്‍ മാത്രം വാങ്ങിയത്. ഉമ്മന്‍ചാണ്ടി കൈപ്പറ്റിയത് 34 ലക്ഷത്തോളം രൂപയും.
മന്ത്രി എം കെ മുനീറാണ് രണ്ടാം സ്ഥാനത്ത്.63,32,443 രൂപ. ഷിബു ബേബിജോണ്‍ 45,32,683 രൂപയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 56,17,881 രൂപയും കൈപ്പറ്റി. കെ സി ജോസഫ് 47.18 ലക്ഷവും എ പി അനില്‍കുമാര്‍ 43.45 ലക്ഷവും അടൂര്‍ പ്രകാശ് 48.61 ലക്ഷവും വി കെ ഇബ്രാഹിംകുഞ്ഞ് 31.64 ലക്ഷവും കൈപ്പറ്റി. കെ എം മാണി 32.03 ലക്ഷവും കെ പി മോഹനന്‍ 48.15 ലക്ഷവുമാണ് യാത്രാപ്പടിയായി വാങ്ങിയത്.
ഘടകകക്ഷി മന്ത്രിമാരില്‍ മന്ത്രി മുനീറാണ് ചികിത്സാ ചെലവില്‍ മുന്നില്‍. ഇക്കാലയളവില്‍ 23.55 ലക്ഷം രൂപയാണ് മന്ത്രിയുടെ ആരോഗ്യത്തിനായി സര്‍ക്കാര്‍ നല്‍കിയത്. തൊട്ടുപിന്നില്‍ മന്ത്രി കെ എം മാണി 13.60 ലക്ഷം. ചികിത്സാ ഇനത്തില്‍ മന്ത്രിമാര്‍ക്ക് 87,75,433 രൂപയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരാവകാശരേഖയില്‍ പറയുന്നു.
കേരളത്തിന്റെ കയര്‍മേഖലയുടെ വികസനത്തിനെന്ന പേരില്‍ മന്ത്രി അടൂര്‍ പ്രകാശ് എട്ട് വിദേശ രാജ്യങ്ങളിലെ മേളകള്‍ക്കു പറന്നു. ഇതിന് വിമാനക്കൂലിയിനത്തില്‍ 26.22 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മന്ത്രിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കെ സി ജോസഫും ഷിബുബേബിജോണും ഭരണകാലയളവില്‍ എട്ട് വിദേശരാജ്യം സന്ദര്‍ശിച്ചപ്പോള്‍ എ പി അനില്‍കുമാര്‍ 10 രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒന്നാമനായി.
Post Your Comments