India

വിദേശ സര്‍വകലാശാലകള്‍ക്ക് നിതി ആയോഗിന്‍റെ പച്ചക്കൊടി

ന്യൂഡല്‍ഹി:രാജ്യത്ത് ക്യാമ്പസുകള്‍ സ്ഥാപിക്കാന്‍ വിദേശസര്‍വകലാശാലകളെ ക്ഷണിക്കണമെന്ന് നിതി ആയോഗ്, പ്രധാനമന്ത്രി കാര്യാലയത്തിനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനും റിപ്പോര്‍ട്ട് നല്‍കി.

 

വിദേശ സര്‍വകലാശാലകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളുണ്ടായിട്ടും അനുമതി നല്‍കാനാകാത്തതില്‍ നിരാശയുണ്ടെന്ന് പ്രധാനമന്ത്രി 2015 ജൂണില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥയോഗത്തെ അറിയിച്ചിരുന്നു. ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിദേശ സര്‍വകലാശാലകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നിതി ആയോഗിനോട് ആവശ്യപ്പെത്തിരുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയെ കാര്യക്ഷമമാക്കുക, മത്സരാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വളര്‍ച്ച നേടുക, വൈവിധ്യത്തിലൂടെ വിദ്യാഭ്യാസനിലവാരം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വിദേശസര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി കാണിക്കണമെന്നും നിതി ആയോഗ് വാദിക്കുന്നു. ഉന്നതവിദ്യഭ്യാസ, ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങാന്‍ വന്‍ മൂലധനം ആവശ്യമുണ്ടെന്നും വിദേശ സര്‍വകലാശാലകളുടെയും വിദേശനിക്ഷേപത്തിന്റെയും സഹായത്തോടെ ഇത് നേടാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button