NewsIndia

തുറമുഖങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്നു: മോഡി

രാജ്യത്തിന്റെ 7,500 കിലോമീറ്റർ തീരത്തിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തി തുറമുഖങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടിരൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി.സമുദ്രസംബന്ധ മേഖലകളിൽ ആഗോളമായി സ്ഥാനം ലഭിക്കുന്ന തരത്തിൽ തുറമുഖങ്ങളെ നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തിന്റെ ആദ്യ മാരിടൈം ഇന്ത്യ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ ആവശ്യം വർധിച്ചുവരുന്നതിനാൽ പുതിയ അഞ്ച് തുറമുഖങ്ങളാണ് ആദ്യമായി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. മാത്രമല്ല, വിവിധ തീരസംസ്ഥാനങ്ങൾ പുതിയ തുറമുഖങ്ങൾ നിർമിക്കുന്നുമുണ്ട്.സമുദ്രസംബന്ധമായ മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. ഗതാഗതത്തിന് സമുദമാർഗം കാര്യമായി ഉപയോഗിക്കപ്പെടണം.പ്രകൃതി സൗഹൃദമാർഗവുമാണത്. തുറമുഖങ്ങളുടെ ഉൾക്കൊള്ളാനുള്ള ശക്തി നിലവിൽ 1,400 മില്യൺ ടൺ ആണ്.ഇത് 2025ൽ 3,000 മില്യൺ ടണ്ണാക്കി വർധിപ്പിക്കണം. ഈ വളർച്ച നേടണമെങ്കിൽ ഒരുലക്ഷം കോടിയുടെ നിക്ഷേപം വേണം എന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button