IndiaNews

മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ചതിന്; വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഉടുപ്പി: കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിംഗ് ആന്‍ഡ് കൊമേഴ്‌സ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ച വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മലയാളി തന്നെയായ അമീര്‍ ആണ് പിടിയിലായത്. കുന്ദാപുരം താലൂക്കിലെ ക്വാട്ടേശ്വരയിലെ സ്ഥാപനത്തിലാണ് സംഭവം. ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വൈസ് പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുക പതിവായിരുന്നെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ഭയന്ന് പുറത്തുപറയാതിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button