തിരുവനന്തപുരം:അവധി ആഘോഷിക്കാന്‍ കടല്‍തീരത്തേക്ക് പോകുന്നവര്‍ സൂക്ഷിക്കുക. കനത്ത തിരമാലകള്‍ ഏതു നിമിഷവും ആഞ്ഞടിക്കുമെന്നു അധികൃതരുടെ മുന്നറിയിപ്പ്.ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കുന്നത്.വിഴിഞ്ഞം മുതല്‍ കാസര്‍കോടു വരെയുള്ള കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ് 2.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അസാധാരണമായി ഉയരുന്ന കള്ളക്കടല്‍ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. കടലാക്രമണം പതിവില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി സമുദ്ര ജലനിരപ്പ് ഉയരുകയും വന്‍ തിരമാലകള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് ‘കള്ളക്കടല്‍’.
രാത്രി 11.30വരെ ഈ പ്രതിഭാസമുണ്ടാവുമെന്നാണു മുന്നറിയിപ്പ്. രണ്ട് മീറ്ററോളം ഉയരം മാത്രമേ തിരമാലകള്‍ക്ക് ഉണ്ടാകുകയെങ്കിലും ഇതിനു പ്രഹരശേഷി കൂടുതലായിരിക്കും. കടല്‍ പുറമെ ശാന്തമെന്ന് തോന്നിക്കുമെങ്കിലും ഒന്നിനു പിറകെ ഒന്നായി ശക്തിയായി ആഞ്ഞടിക്കുന്ന ഈ തിരമാലകള്‍ കടല്‍ ക്ഷോഭത്തിന് കാരണമാകാറുണ്ട്. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Post Your Comments