ഗുവാഹത്തി: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെയും പത്‌നി കേറ്റിന്റേയും സന്ദര്‍ശനത്തിന് പിന്നാലെ കാസിരംഗ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗ വേട്ട. പെണ്‍ കാണ്ടാമൃഗം വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സഭവം.
ദിഫ്‌ലു നദിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് വെടിയേറ്റ് ചത്ത നിലയില്‍ കാണ്ടാമൃഗത്തെ ദേശീയോദ്യാനത്തിലെ ജീവനക്കാര്‍ കണ്ടെത്തിയത്. ഇതിന്റെ കൊമ്പ് മോഷണം പോയിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു വില്ല്യമും കേറ്റും കാസിരംഗയിലെ ദേശീയോദ്യാനം സന്ദര്‍ശിച്ചത്.
കാസിരംഗയിലെ ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗവേട്ട പതിവാണ്. നിരവധി കാണ്ടാമൃഗങ്ങള്‍ ഇതിനോടകം ഇവിടെ വേട്ടയാടപ്പെട്ടു. ദേശീയോദ്യാനം കണ്ടു മടങ്ങവെ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ഉദ്യാനപാലകരോട് വില്ല്യമും കേറ്റും ആവശ്യപ്പെട്ടിരുന്നു. ആറോളം കാണ്ടാമൃഗങ്ങളാണ് ഈ വര്‍ഷം മാത്രം കാസിരംഗയില്‍ കൊല്ലപ്പെട്ടത്.
Post Your Comments