NewsInternational

ഇന്ത്യയ്ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പുതിയ തരത്തിലുള്ള ഭീഷണി

പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും തങ്ങളുടെ പോരാളികളെ ഉപയോഗിച്ച് ഇന്ത്യയ്ക്കുള്ളില്‍ “ഗറില്ല ആക്രമണങ്ങള്‍” നടത്തും എന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ബംഗ്ലാദേശി ഘടകം തലവന്‍ രംഗത്തെത്തി. ലോക്കല്‍ മുജാഹിദീന്‍ സംഘങ്ങളുടെ സഹായവും ഇതിനായി ഉണ്ടാകുമെന്ന് ഭീഷണിയില്‍ പറയുന്നു.

ബംഗ്ലാദേശി ഐഎസ് ഭീകരരുടെ “അമീര്‍” ആയ ഷൈഖ് അബു ഇബ്രാഹിം അല്‍-ഹനിഫ് ആണ് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഐഎസ് ലോകത്ത് സ്ഥാപിക്കാന്‍ ആലോചിക്കുന്ന ഇസ്ലാമിക് കാലിഫേറ്റിന്‍റെ ഒരു പ്രധാന ഭാഗമായിരിക്കും ഇന്ത്യയിലെ ബംഗാള്‍ എന്നും ഇയാളുടെ ഭീഷണിയില്‍ പറയുന്നു.

തങ്ങള്‍ പദ്ധതിയിടുന്ന ഈ ആക്രമണങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മാത്രമല്ല, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭരണകൂടങ്ങളേയും ഇല്ലായ്മ ചെയ്യാനാണ് ഐഎസ് ആലോചിക്കുന്നത്.

മ്യാന്മാറും ഐഎസിന്‍റെ ആക്രമണപദ്ധതികളിലുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരേയും കടുത്ത ഭീഷണികളാണ് ഇയാള്‍ മുഴക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button