Kerala

ഇന്ന്ഞാന് നാളെ നീ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ മുസ്ലീം ജമാഅത്ത്

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരെ മുസ്ലിം ജമാഅത്തും രംഗത്ത് എത്തി. ഇത് സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തിന് എതിരെയാണ് ജമാഅത്ത് രംഗത്ത് എത്തിയിട്ടുള്ളത്. ഇന്നലെ കോഴിക്കോട് കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജമാഅത്ത് സംസ്ഥാന കമ്മിറ്റി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം ആചാര അനുഷ്ഠാന മുറകള്‍ നിര്‍വഹിക്കാനുള്ള വ്യത്യസ്ത മതവിഭാഗങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നാണ് ജമാഅത്തിന്റെ നിരീക്ഷണം. എല്ലാ മത വിഭാഗങ്ങള്‍ക്കും അവരവരുടെ ആചാര അനുഷ്ഠാന മുറകള്‍ നിര്‍വഹിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മ്മാണം ആവശ്യമായി വന്നാല്‍ അത് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈകാതെ തന്നെ മുസ്ലിം വ്യക്തി നിയമത്തിലും സുപ്രീംകോടതി ഇടപെടുമെന്ന ആശങ്ക തന്നെയാണ് കേരള മുസ്ലിം ജമാഅത്തിനെ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുവാന്‍ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button