Kauthuka Kazhchakal

ആരെയും ‘കൊതിപ്പിയ്ക്കും’ ഈവിവാഹവസ്ത്രം

ഈ വിവാഹ വസ്ത്രം കണ്ടാല്‍ ആരും ഒന്ന് കൊതിച്ചുപോകും.ഒന്ന് അണിഞ്ഞു നോക്കണമെന്ന് പലര്‍ക്കും തോന്നിയേക്കാം എന്നാല്‍ അതിന് ആര്‍ക്കും സാധിക്കില്ല. വേണമെങ്കില്‍ ഒന്ന് രുചിച്ചുനോക്കാം.

75 കിലോ ഭാരമുള്ള ഈ വിവാഹകേക്കിന് രണ്ട് മീറ്റര്‍ ഉയരമുണ്ട്. കേക്ക് നിര്‍മാണത്തില്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സില്‍വിയ എല്‍ബ(38)യാണ് ഈ വിവാഹ വേഷത്തിലുള്ള കേക്ക് നിര്‍മിച്ചത്35 കിലോ ഫോണ്ടന്റ്, വാഫെര്‍ പേപ്പറിന്റെ ആയിരക്കണക്കിന് പേപ്പര്‍, മൂന്ന് കിലോ കേക്ക് ലേസ് എന്നിവ ഉപയോഗിച്ചാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്..

ഫണ്‍ ആന്റ് ഫങ്കി കേക്ക്‌സിന്റെ ഉപഞ്ജാതാവായ വൈവ്റ്റീ മാര്‍നെര്‍, കലാകാരിയായ ലിങ്ക അറനിക്ക് എന്നിവരും ഈ കേക്കിന്റെ പിറവിക്ക് പിന്നീലുണ്ട്. വിവാഹ വസ്ത്രം സാധാരണ ഡിസ്‌പ്ലെയ്ക്ക് വയ്ക്കുന്നപോലെ ഒരു രൂപത്തിനെ അണിയിച്ചിരിക്കുന്ന പോലെയാണ് കേക്ക് നിര്‍മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button