IndiaNews

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്ക നിയന്ത്രണത്തിനായുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നടപ്പിലാകുന്നു

ന്യൂഡല്‍ഹി:സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി.ഠന്‍ഡന്‍ അധ്യക്ഷനായ സമിതിയില്‍ ഇന്ത്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ രജത് ശര്‍മ, ഒഗില്‍വി & മേതര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും ക്രിയേറ്റീവ് ഡയറക്ടറുമായ പീയുഷ് പാണ്ഡേ എന്നിവരാണ് അംഗങ്ങള്‍.

രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധിയെങ്കിലും അടുത്ത ഒരു വര്‍ഷം വരെ ഇത് ദീര്‍ഘിപ്പിക്കാവുന്നതാണ്. എന്നാല്‍ ആകെ രണ്ട് തവണയില്‍ കൂടുതല്‍ സമിതിയുടെ കാലാവധി നീട്ടി നല്‍കില്ല. ന്യൂഡല്‍ഹിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സമിതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സഹായം കേന്ദ്ര പരസ്യ, ദൃശ്യ പ്രചാരണ ഡയറക്ടറേറ്റ് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button