മൊഹാലി: സുരേഷ് റെയ്‌നയുടെ നായകത്വത്തില്‍ കന്നി മത്സരത്തിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയം. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നത്. ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ച്വറിയും പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനവുമാണ് ഗുജറാത്തിനെ വിജയികളാക്കിയത്.
മുരളീ വിജയ് (42), വേറാ (38), സ്‌റ്റോനിസ് (33) എന്നിവരുടെ ഇന്നിങ്ങ്‌സ് ബലത്തിലാണ് നിശ്ചിത 20 ഓവറില്‍ പഞ്ചാബ് കിങ്ങ്‌സ് ഇലവന്‍ 161 റണ്‍സെടുത്തത്. 5.50 ശരാശരിയില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രാവോയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതില്‍ മറ്റു ബോളര്‍മാര്‍ പരാജയപ്പെട്ടതാണ് പഞ്ചാബിന്റെ റണ്‍സുയര്‍ത്തിയത്. രവീന്ദ്ര ജഡേജ 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ആദ്യം ഒന്ന് പിഴച്ചു. അതിന് അവര്‍ക്ക് കൂറ്റനടിക്കാരന്‍ മക്കല്ലെത്തിന്റെ (0) വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ ഒരുവശം കാത്ത് ഫിഞ്ച് (74) നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ ഗുജറാത്തിന്റെ കൈപ്പിടിയിലൊതുങ്ങി. ഫിഞ്ചിന് കൂട്ടായി ദിനേശ് കാത്തിക്ക് കൂടി കളത്തിലിറങ്ങിയത് കാര്യങ്ങള്‍ ഗുജറാത്തിന് അനുകൂലമാക്കി. സന്ദീപ് ശര്‍മ്മ, ജോണ്‍സണ്‍, സ്‌റ്റോനിസ്, സാഹു എന്നിവര്‍ പഞ്ചാബിന് വേണ്ടി ഓരോ വിക്കറ്റുവീഴ്ത്തി.
Post Your Comments