ജനീവ: ഒരു വര്‍ഷത്തിനുള്ളില്‍ ലോകം പോളിയോമുക്തമാകുമെന്ന് ലോകാരോഗ്യ സംഘടന.പ്രഖ്യാപനം നടപ്പായാല്‍ വസൂരിക്കുശേഷം ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുന്ന രണ്ടാമത്തെ രോഗാണു ആയിരിക്കും പോളിയോ വൈറസ്.നിലവില്‍ പാകിസ്താനും അഫ്ഗാനിസ്താനുമാണ് പോളിയോ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍.പോളിയോമുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യങ്ങളില്‍ വീണ്ടും വൈറസ് തലപൊക്കിയ കേസുകളും ഉണ്ടായിരുന്നു. നൈജീരിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലാണ് 2013ല്‍ പോളിയോ വൈറസിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. എന്നാല്‍, കുറഞ്ഞ നാള്‍ക്കകം ഈ രാജ്യങ്ങള്‍ വീണ്ടും പോളിയോമുക്തമായി.പോളിയോ നിര്‍മാര്‍ജനത്തിന് 2000 ആണ് ലോകാരോഗ്യസംഘടന നേരത്തേ നിശ്ചയിച്ച സമയപരിധി. 20 വര്‍ഷത്തിനുശേഷം നേട്ടം കൈവരിക്കാനായാലും വാക്‌സിന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായമായിരിക്കുമിതെന്നു ലോകാരോഗ്യ സംഘടനയുടെ പോളിയോ നിര്‍മാര്‍ജന ഡയറക്ടര്‍ മിഷേല്‍ സഫ്‌റാന്‍ ചൂണ്ടിക്കാട്ടി.
Post Your Comments