IndiaNews

ഒരുഗ്രാമത്തെ വരൾച്ചയിൽ നിന്നും രക്ഷിച്ചത്‌ ഇങ്ങനെ.മാതൃകയാക്കേണ്ട വ്യക്തിത്വങ്ങൾ അറിയപ്പെടാതെ പോകുന്നു

ഒരു ഗ്രാമം കാർഷികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വരണ്ടുണങ്ങിയപ്പോൾ ഒരാൾ തുനിഞ്ഞിറങ്ങി , തങ്ങളുടെ ജലസ്രോതസ്സായ നദിയെ സംരക്ഷിക്കാനായി. ഒറ്റയ്ക്ക് നദി മുഴുവൻ വൃത്തിയാക്കാൻ കഴിയില്ല എന്ന അറിവോടുകൂടി തന്നെ അദ്ദേഹം ആ ദൗത്യം ഏറ്റെടുത്തു.നദിയുടെ ആവശ്യകത ജനങ്ങളിൽ ബോധവല്ക്കരണത്തിലൂടെ എത്തിച്ചു.അതോടെ ഗ്രാമങ്ങളിൽ നിന്ന് ഒരുകൂട്ടം ആളുകളും കൂടെ കൂടി. ശുദ്ധജലം കൃഷിയിടങ്ങളിലെത്തിക്കാൻ ഒരു പതിറ്റാണ്ട് വേണ്ടി വന്നെങ്കിലും ശ്രമം വിജയിച്ചു.

സംഭവം നടന്നത് പഞ്ചാബിലാണ്. 160 km നീളമുള്ള കാളി ബെൻ നദി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വരണ്ടുണക്കിയിരിക്കുകയായിരുന്നു.പുറംതള്ളുന്ന വീട്ടു മാലിന്യങ്ങളും, ഫാക്ടറി മാലിന്യങ്ങളും കാരണം വെള്ളമൊഴുക്ക് തടസ്സപ്പെട്ട് പലയിടങ്ങളിലും രൂക്ഷമായ ജലക്ഷാമം നേരിട്ടു.കൃഷിയിടങ്ങൾ വരണ്ടുണങ്ങി.ആദ്യം തന്നെ, ജല ശുദ്ധീ കരണത്തിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കാനുള്ള ബോധവത്ക്കരണ പരിപാടികൾ ആവിഷ്ക്കരിച്ചു.

a7d910e1-9f83-4bad-b67d-63d8a70a39cf180a73e0-e085-4db6-a300-23551b66038b1526d4c9-4fad-4efc-8a6f-c9272921781213879633-8bd5-4fdd-bac1-d90f97a4c7fc

അതിനു ശേഷം 24 ഗ്രാമങ്ങളിൽ നിന്നായി ഒരു കൂട്ടം ആളുകളെ സംഘടിപ്പിച്ച്, ഗ്രാമങ്ങളിൽ നിന്ന് തന്നെ വൃത്തിയാക്കാൻ ആവശ്യമായ സാമഗ്രികൾക്കുള്ള പൈസ സ്വരുക്കൂട്ടി ആ പുണ്യ പ്രവൃത്തിക്ക് പ്രാരംഭം കുറിച്ചു.മരങ്ങൾ നട്ടുപ്പിടിപ്പിച്ചും, കുളിക്കടവ് നിർമ്മിച്ചും, മറ്റ് കലാ മൂല്യമുള്ള ചിത്രങ്ങൾ കൊണ്ടും സമൃദ്ധമാണ്‌ ഇന്ന് ഈ നദിക്കര.പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ ഭൂമിക്കടിയിൽ അഴുക്കുച്ചാൽ പണിത്, കുളങ്ങളിൽ നിന്നുള്ള മലിന ജലം സംഭരിച്ച്, കൃഷിയിടങ്ങളിൽ ജലസേജനം ചെയ്യാനുള്ള ഏർപ്പാടുകളും ചെയ്തു കഴിഞ്ഞു.ഇതൊക്കെ ചെയ്തത് ആരാലും അറിയപ്പെടാത്ത, ബലവീർ സിംഗ് സീച്ചേവൽ എന്ന പഞ്ചാബിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ ആണ്.ബാബ എന്നാണു ആളുകള് അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button