അജ്മാനില്‍ വനിതകള്‍ക്കായുള്ള ആരാമം തുറന്നു. മനോഹരമായ രീതിയില്‍ ഈ ആരാമം ഒരുക്കിയ അജ്മാന് മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റിനെ അജ്മാന് ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍-നുവൈമി പ്രത്യേകം അഭിനന്ദിച്ചു.
കുട്ടികള്‍ക്കും, വനിതകള്‍ക്കും മാനസികോല്ലാസവും വിനോദവും പ്രദാനം ചെയ്യാന്‍ ഏറ്റവും ഉത്തമമാണ് ഇത്തരം ആരാമങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. അജ്മാനിലെ മസ്ഫൌട്ട് ജില്ലയില്‍ വനിതകള്‍ക്കായുള്ള മെസിറാ ആരാമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments