കൊല്ലം : പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. ദുരന്തത്തില്‍ പരുക്കേറ്റ മുന്നൂറിലധികം പേരില്‍ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും ചികില്‍സയിലുളളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല.
പരുക്കേറ്റവര്‍ക്കായി ഡല്‍ഹി, മുംബൈ അടക്കമുളള സ്ഥലങ്ങളില്‍ വിദഗ്ധ ചികില്‍സ ഒരുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെങ്കിലും ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെപ്പേര്‍ക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാലാണിത്.
തിരുവനന്തപുരത്തും കൊല്ലത്തുമായാണ് പരുക്കേറ്റവര്‍ ചികില്‍സയിലുളളത്. ഈ ആശുപത്രികളില്‍ വിദഗ്ധചികില്‍സയ്ക്കുളള സൗകര്യം വര്‍ധിപ്പിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തും. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്്ഡ സംസ്ഥാനത്ത് തുടരുകയാണ്
തിരിച്ചറിയപ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊല്ലത്ത് സൂക്ഷിച്ചിരിക്കുന്നതില്‍ പതിനാലോളം പേരെ ഇനിയും തിരിച്ചിറിയാനായിട്ടില്ല. ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടത്തിയാകും ഇവരെ തിരിച്ചറിയുക. കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രികളിലായി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments