ദുബായ്: വാഹനം ഓടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും ഷീഷ വലിയ്ക്കുന്നതും ലിപ്സ്റ്റിക് ഇടുന്നതും ശിക്ഷാര്‍ഹമാക്കണമെന്ന് ദുബായ് പോലീസ്.വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലും പതിയാന്‍ പാടില്ല.അതിനാല്‍ ഡ്രൈവിംഗിന് ഇടയില്‍ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതടക്കം ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കണം എന്നാണ് യു.എ.ഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിനോട് ദുബായ് പോലീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോള്‍ ടിവി കാണുക, മെയ്ക്കപ് ഇടുക, മുടിചീവുക, ഇലക്ട്രോണിക് ഷീഷ വലിക്കുക തുടങ്ങിയവയും ട്രാഫിക് നിയമലംഘനമായി പരിഗണിക്കണം എന്നും ശുപാര്‍ശയിലുണ്ട്. ഈ കുറ്റങ്ങള്‍ക്ക് ആയിരം ദിര്‍ഹം പിഴ ഈടാക്കണമെന്നും ശുപാര്‍ശയിലുണ്ട്. മാത്രമല്ല 12 ബ്ലാക് പോയിന്റും നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
Post Your Comments