ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാംഗ് ദ്വീപില്‍ പൗര പ്രതിരോധസേനാംഗങ്ങള്‍ പിടികൂടി.
എട്ട് മീറ്റര്‍ നീളവും ഇരുനൂറ്റമ്പത് കിലോ ഭാരവുമുള്ള പെരുംപാമ്പിനെയാണ് പിടികൂടിയത്.
മലേഷ്യയിലെ പെനാങ്ങിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഫ്ലൈ ഓവര്‍ പണിയുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്.ജോലിക്കാര്‍ വിളിച്ചു വരുത്തിയ സേനാംഗങ്ങളാണ് അര മണിക്കൂറുകൊണ്ട് ഭീമന്‍ പാമ്പിനെ കീഴ്പ്പെടുത്തിയത്.
2011 ല് യു എസിലെ മിസ്സൌറിയില്‍ നിന്നും പിടികൂടിയ ഒരു പെണ് പെരുംപാമ്പിനാണ് വലുപ്പത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ ഗിന്നസ് റെക്കോര്ഡ്. 7.67 മീറ്റര്‍ നീളവും 158.8 കിലോ തൂക്കവുമുള്ള ആ റെക്കോര്ഡ് ആണ് ഈ പെരുമ്പാമ്പ് തകര്‍ത്തത്.
Post Your Comments