മസ്കറ്റ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച 42 കാരനായ ഒമാന്‍ പൗരന്‍ ഇന്ത്യയില്‍ പിടിയിലായി. ഹൈദരാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം വാഗ്ദാനം നല്‍കി വിവാഹം ചെയ്തത്.
ഒമാനി ഏറെക്കാലമായി ഈ കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് പറയപ്പെടുന്നു. ഒമാനിയ്ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അഭിഭാഷകനെ ഏര്‍പ്പാടാക്കി നല്‍കിയതായി മുംബൈയിലെ ഒമാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് ഒമാനികളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന് ഇന്ത്യയില്‍ പിടിയിലായത്.
അതേസമയം, വിവാഹ ദല്ലാളന്മാര്‍ പെണ്‍കുട്ടികളുടെ വയസ് സംബന്ധിച്ച് കളവ് പറഞ്ഞ് ഒമാനികളെ കബളിപ്പിക്കുകയായിന്നു എന്നാണ് ഇവരുടെ അഭിഭാഷകര്‍ പറയുന്നത്.
Post Your Comments