NewsInternational

ഇന്ത്യയ്ക്ക് യുഎന്‍-ല്‍ അഭിമാനാര്‍ഹമായ നേട്ടം

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യന്‍ ഭരണഘടനാശില്‍പിയും, ദളിത്‌അവകാശങ്ങളുടെ മുന്നണിപ്പോരാളിയുമായ ബി.ആര്‍. അംബേദ്‌കറിന്‍റെ ജന്മവാര്‍ഷികം ഇതാദ്യമായി യുഎന്‍-ല്‍ ആചരിക്കും. അസമത്വങ്ങള്‍ അവസാനിപ്പിച്ച് സ്ഥായിയായ വികസനലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന സന്ദേശത്തോടെയാകും യുഎന്‍ അംബേദ്‌കര്‍ ജന്മവാര്‍ഷികം ആചരിക്കുന്നത്.

അംബേദ്‌കറിന്റെ 125-ആം ജന്മവാര്‍ഷിക ദിനമായ 2016, ഏപ്രില്‍ 14-ന്‍റെ തലേദിവസമായ ഏപ്രില്‍ 13-ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് ഇന്ത്യയുടെ യുഎന്‍-ലെ സ്ഥിരം ദൌത്യസംഘം കല്പനാ സരോജ് ഫൌണ്ടേഷന്‍, ഫൌണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ ഹൊരൈസണ്‍ എന്നിവരുമായി ചേര്‍ന്നാകും ചടങ്ങുകള്‍ സംഘടിപ്പിക്കുക.

“സ്ഥായിയായ വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി അസമത്വങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം” എന്ന വിഷയത്തെ അധികരിച്ച് ഒരു പാനല്‍ ചര്‍ച്ചയും ചടങ്ങുകള്‍ക്ക് ശേഷം നടക്കും. യുഎന്‍-ലെ സ്ഥിരം ഇന്ത്യന്‍ ദൗത്യസംഘത്തിന്‍റെ പ്രതിനിധി സയെദ് അക്ബറുദ്ദീന്‍ ആണ് ട്വിറ്റര്‍ വഴി ഈ വിവരങ്ങള്‍ അറിയിച്ചത്.

അംബേദ്‌കര്‍ 1891, ഏപ്രില്‍ 14-ന് മദ്ധ്യപ്രദേശിലെ മോയില്‍ ജനിക്കുകയും, 1956, ഡിസംബര്‍ 6-ന് ഡല്‍ഹിയില്‍ വച്ച് ഇഹലോകവാസം വെടിയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button