മഹാരാഷ്ട്രയിലെ ലത്തൂരില്‍ ജനങ്ങളെ ദുരിതക്കയത്തിലാക്കിയ ജലക്ഷാമത്തിന് ഒരു താത്കാലിക പരിഹാരം എന്ന നിലയില്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നും പശ്ചിമമദ്ധ്യ റെയില്‍വേയുടെ “ജലട്രെയിന്‍” ഇന്ന് യാത്ര തിരിച്ച് മഹാരാഷ്ട്രയില്‍ എത്തിച്ചേരും.
50 വാഗണുകള്‍ ഘടിപ്പിച്ച റെയ്ക്ക് ആണ് ഇന്ന്‍ മിറാജ് സ്റ്റേഷനില്‍ എത്തിച്ചേരുക. ഓരോ വാഗണും 54,000-ലിറ്റര്‍ വെള്ളമാണ് വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വിതരണത്തിനായി കൊണ്ടുവരുന്നത്.
വരുന്ന ആഴ്ചകളില്‍ ഇത്തരത്തില്‍ നിരവധി “ജലട്രെയിനുകളുടെ” സര്‍വ്വീസ് നടത്താനാണ് റെയില്‍വേയുടെ പദ്ധതി.
Post Your Comments