ബീഹാര്‍: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ മദ്യം ലഭിക്കാതെ രണ്ട് പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.സ്ഥിരമായി കഴിക്കുന്ന മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പി.എം.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനായ രഘുനന്ദന്‍ ബസ്ര കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. മറ്റൊരാള്‍ കെ.എം.സി.എച്ച് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കുദ്ദ്വാചെയിന്‍പുര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ രഘുനന്ദന്‍ സ്ഥിരം മദ്യപാനിയായിരുന്നു. മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥിരം മദ്യപാനികള്‍ക്കുണ്ടാകുന്ന രോഗ ലക്ഷണങ്ങളായിരുന്നു രഘുനന്ദന് ഉണ്ടായിരുന്നത്. ഏപ്രില്‍ ഏഴിന് ഇയാളുടെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു.
രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത് കതിഹറിലാണ്. മദ്യവയസ്‌കനായ ഒരാളാണ് മരിച്ചത്. ലോക്കല്‍ ആശുപത്രി ഇയാളെ ഡി അഡിക്ക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
Post Your Comments