Uncategorized

കനയ്യ കുമാറിന്റെ ‘ ആസാദി’ പുഷ്പവതിയുടെ ഗാനം സൂപ്പര്‍ഹിറ്റ് വീഡിയോ കാണാം

കാമ്പസുകളെ വീണ്ടും പഴയ രാഷ്ട്രീയ ചൂടിലേയ്ക്ക് തിരിച്ച്‌കൊണ്ടുവന്നതിന് ജെ.എന്‍.യുവിനും കനയ്യ കുമാറിനും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. ഒറ്റ രാത്രികൊണ്ട് സൂപ്പര്‍ ഹിറ്റായ കനയ്യയുടെ മുദ്രാവാക്യം ഗാനമായി രംഗത്തിറങ്ങിയപ്പോള്‍ അത്രയോറെ സ്വീകാര്യമായതും അതുകൊണ്ട് തന്നെയാണ്. പുഷാപവതിയുടെ ആസാദി ഗാനം പിറന്നത് കേരളത്തിലാണെങ്കിലും അതിര്‍ത്തി കടന്ന ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു.

ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി, ആസാദി ആസാദീ എന്ന് തുടങ്ങുന്ന വരികളാണ് ആസാദി രാജ്യം ഏറ്റുപാടുന്നത്’. ഫാസിസത്തിനെതിരെ ജെ.എന്‍.യുവില്‍ തുടങ്ങിയ ആസാദി മുദ്രാവാക്യം വീണ്ടും അലയടിച്ചുയരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഏറ്റുവിളിച്ച മുദ്രാവാക്യമാണ് ഇപ്പോള്‍ ഗാനത്തിന്റെ രൂപത്തില്‍ ചിട്ടപ്പെടുത്തിയത്. ഗാനം ഒരുക്കിയത് മലയാള സിനിമയിലെ പിന്നണിഗായിക പുഷ്പവതിയാണ്. തൃശ്ശൂരില്‍ സംഘടിപ്പിച്ച മനുഷ്യ സംഗമ വേദിയില്‍ ആണ് ആദ്യം ആസാദി പാടിയത്. ഗാനം ആവേശമായി ഏറ്റെടുത്തതോടെ ഗാനരൂപത്തില്‍ ചിട്ടപ്പെടുത്തി. യുട്യൂബിലാണ് ഗാനം റീലീസ് ചെയ്തത്.

രാജ്യത്തു നടക്കുന്ന വിദ്യാര്‍ഥി പോരാട്ടങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ഗാനം തയ്യാറാക്കിയത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ആത്മഹത്യചെയ്ത ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കുവേണ്ടി നടന്ന പ്രക്ഷോഭം, ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പോരാട്ടം ഉള്‍പ്പടെയുള്ളവ ഗാനത്തിന്റെ പശ്ചാത്തലമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായ പൊലീസ്, ഗുണ്ടാ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്.

ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി, സാമന്ദ് വാദ് സേ ആസാദി, പൂഞ്ച് വാദ് സേ ആസാദി, ബ്രാഹ്മന്‍ വാദ് സേ ആസാദി, മനു വാദ് സേ ആസാദി തുടങ്ങിയവയാണ് ഗാനത്തിലെ വരികള്‍. ദാരിദ്ര്യത്തില്‍നിന്ന് മോചനം, ജാതി വാദത്തില്‍നിന്ന് മോചനം, ബ്രാഹ്മണ വാദത്തില്‍നിന്ന് മോചനം തുടങ്ങിയ അര്‍ത്ഥം വരുന്നതാണ് ഇത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ ചെമ്പാവ് എന്ന ഗാനം പാടിയത് പുഷ്പവതിയാണ്. നമ്മള്‍, ചൂണ്ട, വിക്രമാദിത്യന്‍ തുടങ്ങി പത്തോളം സിനിമകളില്‍ പുഷ്പവതി പാടി. ജി ഉമാശങ്കര്‍, സി അങ്കുര്‍, എസ് അഭിജിത് എന്നിവരുടെ കാമറയ്ക്ക് മുന്നില്‍ പാടി അഭിനയിച്ചതും പുഷ്പവതിയാണ്. 4.31 മിനുട്ട് നീളുന്നതാണ് ഗാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button