യുഎഇ-യില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങള്‍ ശനിയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ച ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം, ശക്തമായ കാറ്റ്, മങ്ങിയ ദര്‍ശനക്ഷമത എന്നിവയ്ക്കെതിരെയുള്ള മുന്നറിയിപ്പും നല്കി.
മണല്‍/പൊടിക്കാറ്റോട് കൂടിയ വാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനൊപ്പം വന്‍ മഴമേഘങ്ങളുടെ സാന്നിധ്യവും കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലുണ്ട്.
ദക്ഷിണ അല്‍-നിനിലെ ചില ഭാഗങ്ങള്‍, സില, അല്‍-ബറ്റീന്, അബുദാബി എന്നിവടങ്ങളില്‍ ഇടിയും മഴയും ഉണ്ടായതായും എന്‍സിഎംഎസ് അറിയിച്ചു.
അല്‍-ദര്‍ഫ, ഖലിഫ, മുഹമ്മദ് ബിന്‍ സയെദ് സിറ്റി, അല്‍-യഹര്‍, അല്‍-മഖം, അല്‍-ദാഹിര്‍ എന്നിവടങ്ങളില്‍ നല്ല മഴയും അല്‍-സാദിയത് ദ്വീപില്‍ മിതമായ മഴയും പെയ്തതായും എന്‍സിഎംഎസ് അറിയിപ്പിലുണ്ട്.
വാരാന്ത്യത്തിലെ കാലാവസ്ഥ, ശക്തി വര്‍ധിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായും, അതിന്റെ കിഴക്കോട്ടുള്ള സഞ്ചാരം മൂലവും, അസ്ഥിരമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Post Your Comments