NewsTechnology

മറന്ന് വെച്ചാല്‍ ഓര്‍മ്മപ്പെടുത്തുന്ന ‘സ്മാര്‍ട്ട് കുട’കളും എത്തി

ഫ്രാന്‍സിലെ ഒരു പ്രമുഖ കമ്പനിയാണ് സ്മാര്‍ട്ട് അംബ്രല്ലയ്ക്ക് പിന്നില്‍. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി ചേര്‍ന്നാണ് കുടയുടെ പ്രവര്‍ത്തനമെല്ലാം. കുട എവിടെയെങ്കിലും മറന്ന് വെച്ചിട്ട് പോവുകയാണെങ്കില്‍ ഇക്കാര്യം ഉടന്‍ തന്നെ സ്മാര്‍ട്ട് കുട ഉടമസ്ഥനെ അറിയിക്കും. കാലാവസ്ഥ പ്രവചിക്കാനും ഈ സ്മാര്‍ട്ട് കുടയ്ക്കാകും.

കുടയുടെ സാങ്കേതിക വിദ്യയ്ക്ക് 15 മിനിട്ടിനകം മഴ പെയ്യുമോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ സാധിക്കും. ബ്ലൂടൂത്ത് കണക്ടടായ ഒരു സ്മാര്‍ട്ട് ഫോണ്‍ മുഖാന്തരം ഈ വിവരം ഉടമയെ ധരിപ്പിക്കുകയും ചെയ്യും. കാലാവസ്ഥ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

കുടയുടെ കമ്പികള്‍ കെല്‍വര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീസ്സോ എന്ന കമ്പനിയാണ് ഈ സ്മാര്‍ട്ട് കുടയ്ക്ക് പിന്നില്‍. ഓംമ്പ്രല്ല എന്ന വിളിപ്പേരിലുള്ള ഈ കുടയ്ക്ക് കാറ്റിനെ ശക്തമായി പ്രതിരോധിക്കാനും കഴിയും. കുടയുടെ പിടിയാവട്ടെ വാട്ടര്‍ പ്രൂഫ് സംവിധാനത്തിലുമാണ്. മഴവെള്ളം കൊണ്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല ഇതിനാല്‍.

അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയാന്‍ കഴിയുന്ന കുടയ്ക്ക് നല്ല തിളങ്ങുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button