ന്യൂഡല്‍ഹി: പനാമ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടവരെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തൊട്ടുകൂടാത്തവരായി തങ്ങള്‍ ആരേയും കണക്കാക്കില്ലെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണത്തിന് മൂന്നംഗ സംഘം രൂപീകരിച്ചു. ഏതൊക്കെ അക്കൗണ്ടുകളാണ് നിയമപ്രകാരവും അല്ലാതെയും പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ച് വരികയാണ്. നിയമപ്രകാരമുള്ള അക്കൗണ്ടുകള്‍ ഉള്ളവര്‍ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍ നികുതി വെട്ടിപ്പ് നടത്തി വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയ അഞ്ഞൂറോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ ബച്ചന്‍, അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, വ്യവസായി കുടുംബമായ അപ്പോളോ ഗ്രൂപ്പിലെ ഓംകാര്‍ കന്‍വാരടക്കം ഒമ്പത് കുടുംബാംഗങ്ങള്‍, അഡ്വ.ഹരീഷ് സാല്‍വ, മുംബൈയിലെ മുന്‍ ഗുണ്ടാത്തലവന്‍ ഇഖ്ബാല്‍ മിര്‍ച്ചി, ഡി.എല്‍.എഫ് ഉടമസ്ഥന്‍ കെ.പി.സിംഗ്, ബംഗാളിലെ രാഷ്ട്രീയ നേതാവ് ശിശിര്‍ ബജോറിയ, ലോക്‌സതാ പാര്‍ട്ടി നേതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരുടെ പേര് വിവരങ്ങളാണ് പുറത്തായത്. രേഖകളില്‍ അര്‍ജന്റീനിയയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസി, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.
Post Your Comments