വിശ്വാസങ്ങള്‍ വ്യത്യസ്തരായ ജനതയെ സ്നേഹത്തിലും സഹകരണത്തിലും കൂട്ടിയിണക്കുന്നതെങ്ങനെ എന്നുള്ളതിന് ഉദാഹരണമാണ് ഈ ക്ഷേത്രം.
ആന്ധ്രാപ്രദേശിലെ കടപ്പയിലാണ് ഈ കൌതുകകരമായ കാഴ്ച.തങ്ങളുടെ മാതൃ ദേവതയായ നഞ്ചരമ്മ ബീവിയെ വിവാഹം ചെയ്തിരിയ്ക്കുന്നത് ശ്രീ വെങ്കടേശ്വരസ്വാമിയാണെന്നും അതുകൊണ്ട് അദേഹം തങ്ങളുടെ ദേശത്തിന്റെ മരുമകനാനെന്നുമാണ് കടപ്പാ നിവാസികളായ മുസ്ലീങ്ങളുടെ വിശ്വാസം.തെലുങ്കരുടെ പുതുവര്‍ഷത്തിന്റെ തലേദിവസമായ ഇന്ന് ഉഗാഡി എന്ന ചടങ്ങിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും ഉണ്ടിവിടെ.
ഗ്രാമത്തിലെ എല്ലാ മുസ്ലീങ്ങളും ക്ഷേത്രത്തില്‍ വരുകയും പ്രാര്‍ത്ഥനയോടെ വഴിപാടുകളും പൂജകളും അര്‍പ്പിയ്ക്കുകയും ചെയ്യുന്നു.നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന ആചാരങ്ങളാണ് ഇവയെല്ലാം.
Post Your Comments