ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ളവര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)-കളില്‍ പഠിക്കുന്നതിനുള്ള ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി.
“ദളിത്-ഭിന്നശേഷി-പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഐഐടി ഫീസ് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനു പുറമേ കുടുംബവരുമാനം 5-ലക്ഷത്തില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്ക്ക് ഫീസില്‍ 66 ശതമാനത്തിന്‍റെ ഇളവും അനുവദിക്കും,” സ്മൃതി ഇറാനിയെ ഉദ്ധരിച്ച് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച സൂറത്തില്‍ വച്ച് ഈ പ്രഖ്യാപനം നടത്തിയ സ്മൃതി ഈ നടപടിയുടെ പ്രയോജനം ഐഐടി-കളില്‍ പ്രവേശനം നേടുന്ന 60,471 വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തിനും പ്രയോജനം ചെയ്യുമെന്നും അറിയിച്ചു.
നിലവില്‍ ഐഐടി-കളില്‍ പട്ടികജാതി വിദ്യാര്‍ത്ഥിക്ക് 15%, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 7.5%, മറ്റു പിന്നോക്ക ജാതിയിലുള്ള (ഒബിസി) വിദ്യാര്‍ത്ഥികള്‍ക്ക് 27% എന്നിങ്ങനെയാണ് സംവരണം ലഭ്യമാകുന്നത്.
അതേസമയം, മറ്റു വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് 90,000-ത്തില്‍ നിന്ന് 2-ലക്ഷം രൂപയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും തിങ്കളാഴ്ച ഐഐടി പ്രഖ്യാപിച്ചു.
Post Your Comments