ഷാര്‍ജ : ഷാര്‍ജ വിമാനത്താവളം വഴി പോകുന്ന യാത്രക്കാര്‍ക്ക് 35 ദിര്‍ഹം (ഏകദേശം 630 രൂപ) യൂസേഴ്‌സ് ഫീ ചുമത്തും. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലെം അല്‍ ഖാസിമി അധ്യക്ഷനായ ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെയും വിമാന ജീവനക്കാരെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്രാന്‍സിസ്റ്റ് യാത്രക്കാര്‍ക്കും യൂസേഴ്‌സ് ഫീ ബാധകമാണ്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ ആണ് വാര്‍ത്ത പുറത്ത് വിട്ടത്. ഒരേ ഫ്‌ളൈറ്റില്‍ വന്നുപോകുന്ന യാത്രക്കാര്‍ക്ക് ഫീസ് ബാധകമല്ലെന്ന് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ജൂണ്‍ 30ന് ദുബായില്‍ ഫീസ് പ്രാബല്യത്തില്‍ വരും
Post Your Comments