ന്യൂഡല്‍ഹി: ‘പനാമപേപ്പറുകള്‍’ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇതില്‍ പല നിക്ഷേപങ്ങളും നിയമാനുസൃതമാണെന്ന് വാദം ഉയരുന്നു. 2004 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ‘ലിബറലൈസ്ഡ് റെമിട്ടന്‍സ് സ്‌കീം’ പ്രകാരം വിദേശത് നിക്ഷേപം നടത്താന്‍ ഇന്ത്യക്കാര്‍ക്ക് അനുമതി നല്‍കിയിരുന്നു. തുടക്കത്തില്‍ ഇത് പ്രതിവര്‍ഷം 25,000 ഡോളര്‍ മാത്രമായിരുന്നെങ്കിലും പിന്നീട് രണ്ടു ലക്ഷം ഡോളര്‍ ആയി ഉയര്‍ത്തി. ഓഫ് ഷോര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന് വിളിക്കുന്ന നിക്ഷേപങ്ങളില്‍ ബെയറര്‍ ഓഹരികള്‍ ലഭ്യമാണ്. ഇതില്‍ ശരിയായ നിക്ഷേപകന്‍ ആരാണെന്നു വ്യക്തമാക്കേണ്ട ആവശ്യം വരുന്നില്ല.ഇടപാടുകള്‍ രഹസ്യം ആയിരിക്കും. എല്‍.ആര്‍.എസ് പ്രകാരമാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ആര്‍ക്കും വന്‍തുക കടത്താനാകില്ല. പലരും കമ്പനികള്‍ വാങ്ങുകയോ ഇല്ലാത്ത ട്രസ്റ്റുകള്‍ ഓര്‍ഫനേജുകള്‍ എന്നിവയുടെ പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഈ വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ പരിധിയില്‍ ഉള്ളത്.
Post Your Comments