പട്ന: ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മ്പൂര്‍ണമദ്യനിരോധനം നടത്തുമെന്നത് നിതീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നാടന്‍ മദ്യങ്ങളുടെ വില്‍പ്പനയും ഉപയോഗവും നേരത്തെ നിരോധിചിരുന്നെങ്കിലും വിദേശമദ്യങ്ങള്‍ വില്‍ക്കുന്നത് അനുവദിച്ചിരുന്നു. നീര നിരോധിച്ചിട്ടില്ല.
എന്നാല്‍ ആശുപത്രികള്‍ ആരാധനാലയങ്ങള്‍ , വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപം ഇതും ലഭ്യമല്ല. പട്ടാള കാന്‍റീനുകളിലും മദ്യം ലഭിക്കും. ഗുജറാത്തിനും നാഗാലാന്‍ഡിനും പിറകെ സമ്പൂര്‍ണ മദ്യ നിരോധനം നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബീഹാര്‍.
Post Your Comments