വിവാഹജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ പങ്കാളികള്‍ ദാമ്പത്യത്തില്‍ സന്തുഷ്ടരായിരിയ്‌ക്കേണ്ടത് അത്യാവശ്യം. ഇരുകൂട്ടരില്‍ ആര്‍ക്കെങ്കിലും അസന്തുഷ്ടിയുണ്ടെങ്കില്‍ ഇത് ദാമ്പത്യത്തെ ബാധിയ്ക്കുക തന്നെ ചെയ്യും. വിവാഹജീവിതത്തില്‍ ഭാര്യ സന്തുഷ്ടയല്ലെങ്കില്‍ ഇതു തിരിച്ചറിയാന്‍ ചില വഴികളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ,
1) നിങ്ങളുടെ ഭാര്യ നിങ്ങളോടു സംസാരിയ്ക്കുന്നതു നിര്‍ത്തിയെങ്കില്‍ ഇതൊരു ലക്ഷണമാകാം.
2) നിങ്ങളോട് നിസാരകാര്യങ്ങള്‍ക്കു വരെ കോപിയ്ക്കുന്നുണ്ടെങ്കില്‍.
3) എപ്പോഴും ഭാര്യയ്ക്കു ക്ഷീണമെങ്കില്‍. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.
4) വിവാഹജീവിതത്തില്‍ അസന്തുഷ്ടയായ സ്ത്രീ സെക്‌സിനോടും വിമുഖത കാണിയ്ക്കുമെന്നത് അടിസ്ഥാനകാര്യമാണ്.
5) നിങ്ങളറിയേണ്ട കാര്യങ്ങള്‍ കൂടി നിങ്ങളില്‍ നിന്നും മറച്ചു പിടിയ്ക്കുകയാണെങ്കില്‍.
6) നിങ്ങളുടെ കാര്യങ്ങളിലൊന്നും ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍, നിങ്ങളോട് അവഗണന കാണിയ്ക്കുന്നുവെങ്കില്‍.
7) നിങ്ങള്‍ക്കൊപ്പമല്ലാതെ പുറത്തു തനിയെ സമയം ചെലവിടുന്നുവെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ക്കൊപ്പം ചെലവാക്കേണ്ട സമയം തനിയെ ചെലവഴിയ്ക്കുന്നുവെങ്കില്‍.
8) തന്റെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിയ്ക്കുന്നുവെങ്കില്‍, സ്വാര്‍ത്ഥരാകുന്നുവെങ്കില്‍.
9) നിങ്ങളുടെ ഇഷ്ടത്തിന് യാതൊരു പ്രസക്തിയും നല്‍കാതെ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍, പ്രത്യേകിച്ചു നിങ്ങള്‍ക്കു താല്‍പര്യമില്ലെന്നറിയുന്ന കാര്യങ്ങള്‍.
Post Your Comments