അമ്മയുടെ അന്തിമാഗ്രഹപ്രകാരം ചിതയ്ക്ക് തീകൊളുത്തിയ പഞ്ചായത്ത് അധ്യക്ഷയെ കൊലപ്പെടുത്തി.ഛത്തീസ്ഗഢിലെ റായ്പൂര്‍ ജില്ലയിലെ മൊഹ്ദ ഗ്രാമത്തിലെ ഗീത പ്രഹ്ലാദാണ് അമ്മ സുര്‍ജുബായിയുടെ ചിതയ്ക്ക് തീ കൊളുത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സുര്‍ജുബായ് മരിച്ചത്.
സുര്‍ജുബായിക്ക് ഒരു മകനുണ്ടെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ മകള്‍ നിര്‍വഹിച്ചാല്‍ അവര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.
ഗീതയെ സഹോദരന്‍ സന്തോഷ് എന്ന തേജ്‌റാം വര്‍മ്മയും മകന്‍ പീയുഷും ചേര്‍ന്നാണ് പരസ്യമായി വെട്ടി കൊലപ്പെടുത്തിയത്. മകനെന്ന നിലയ്ക്കുള്ള അവകാശം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
സന്തോഷ് അമ്മയെ 22 വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നുവെന്ന് ഗീതയുടെ മകള്‍ ഖുശ്ബു പറയുന്നു. തുടര്‍ന്ന് ഇത്രയും കാലം ഗീതയാണ് അമ്മയെ നോക്കിയിരുന്നത്. ഗീത കൊല്ലപ്പെടുമ്പോള്‍ ഖുശ്ബുവും കൂടെയുണ്ടായിരുന്നു. ഗീതയുടെ മകന്‍ വിക്രമിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
Post Your Comments